തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ 13കാരിയായ ഏക മകൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതിനു പിന്നിൽ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ച് രക്ഷകർത്താക്കൾ. സ്കൂൾ പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് മുമ്പും പല കുട്ടികളുടെയും രക്ഷകർത്താക്കൾ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.തലസ്ഥാനത്തെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുമ്പോഴും സ്കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായകമാകുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതിനു പിന്നിൽ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിനും കഴിയുന്നില്ല. എന്നാൽ ഈ വഴിയിലേക്ക് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നൽകിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Trending
- KGMOA ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു
- ബഹ്റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
- മതവിദ്വേഷ പരാമര്‍ശം: സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു
- അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ; വീണ്ടും കേസ് മാറ്റി റിയാദ് കോടതി
- ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം
- പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി
- കണ്ണൂർ വിമാനത്താവളം: കുടിയൊഴിപ്പിക്കുന്നവർക്ക് പ്രത്യേക പാക്കേജ്, 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയെന്ന് മുഖ്യമന്ത്രി
- പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു, കർമ്മജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു