കാസർകോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികളെക്കൊണ്ട് പൊറുതിമുട്ടി കാസര്‍കോട് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ പിടികൂടിയത് ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെ. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ നല്കിയ മൊഴി. ചെറിയ കുട്ടികളായതിനാല്‍ പൊലീസ് കേസെടുത്തില്ല. ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചതും പന്ത്രണ്ട് വയസുള്ള കുട്ടികള്‍. നെല്ലിക്കുന്ന് പള്ളത്തും കളനാടും സമാന സംഭവങ്ങളുണ്ടായി. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നാണ് പൊലീസ് നല്കുന്ന മുന്നറിയിപ്പ്. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ പൊലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. എന്നിട്ടും നിരന്തരം ഇത്തരം നിയമ ലംഘനങ്ങള്‍ ഉണ്ടാകുന്നത് ന്യായീകരിക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. കുട്ടികളെ കളിക്കാന്‍ വിടുമ്പോള്‍ അവര്‍ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും നിരീക്ഷിക്കണമെന്നാണ് റെയില്‍പാളത്തിന് സമീപം വീടുകളുള്ള മാതാപിതാക്കളോട് പൊലീസിന്റെ നിര്‍ദേശം.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു:
- എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം: ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി



