കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വില്‍പ്പന നടത്തിയ ദമ്പതിമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. 15 കാരിയെ പീഡിപ്പിച്ച കേസില്‍ കുളത്തൂപ്പുഴ സ്വദേശികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് പിടിയിലായത്. അതേസമയം പീഡന ദൃശ്യങ്ങള്‍ വിറ്റതില്‍ നിന്നും തനിക്ക് 10000 രൂപ ലഭിച്ചതായി വിഷ്ണു പോലീസിനോട് പറഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാമാണ് പ്രതി ദൃശ്യങ്ങള്‍ വിറ്റതെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. കുട്ടിയെ വിഷ്ണു പീഡിപ്പിച്ചപ്പോള്‍ ഭാര്യ സ്വീറ്റിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി വിഷ്ണു പരിചയത്തിലായത്. ഇതിനിടെ ഇയാള്‍ സ്വീറ്റിയെ വിവാഹം കഴിച്ചു. വീട് നിര്‍മാണം നടക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം സ്വീറ്റി എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനോപ്പം സഹായങ്ങള്‍ നല്കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഒപ്പം വിഷ്ണുവും സ്വീറ്റിയും തമ്മിലുള്ള ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ടും പകര്ത്തിച്ചുവെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്നാണ് ദൃശ്യങ്ങള്‍ നല്‍കിയത്. ദൃശ്യങ്ങള്‍ക്ക് 500 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി