തിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ കേസെടുത്തു. തിരുവനന്തപുരം പാങ്ങോട് പൊലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ ആണ് പരാതി നൽകിയത്. അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
കൂടുതൽ പൊലീസുകാര്‍ ഹണിട്രാപ്പ് കെണിയില്‍ കുടുങ്ങിയതായാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് സൂചന. ഹൈടെക് സെല്ലിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്.
Trending
- ശശി തരൂരിനെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: ആദ്യ റൗണ്ട് ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ 75 പേര് വിജയിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സ്വാഗതസംഘം രൂപീകരിച്ചു
- മൂന്നാറില്‍ വാഹനപരിശോധന ശക്തം
- ‘തരൂർ വിശ്വപൗരൻ, ഞാൻ സാധാരണ പാർട്ടി പ്രവർത്തകൻ’ മുരളീധരന്
- ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
- ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; കാറിൽ ലണ്ടനില്‍ നിന്ന് എത്തിയ സഞ്ചാരികള്‍
- ഐ.വൈ.സി.സി മനാമ ഏരിയ ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണം സംഘടിപ്പിച്ചു