കൊല്ലം: സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കൊല്ലം ഓയൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മർദനത്തിൽ പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം ഓയൂർ കാറ്റാടി സ്വദേശിയായ സുഹൃത്തും പരാതിക്കാരിയുടെ ഭർത്താവുമായി വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഇരുവരും വീട്ടമ്മയെ നിർബന്ധിച്ച് മദ്യം നൽകാൻ ശ്രമിക്കുകയും സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
പീഡന ശ്രമം നടന്ന വിവരം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറാക്കാതെ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴിനൽകി. തല്ലുകയും മുഖത്ത് അടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തതയാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ഭാര്യയെ നിർബന്ധിച്ചു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.