ദുബായ്: ദുബായിലെ പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന നഖീൽ മാൾസ് ലോകത്തിലെ ഏറ്റവും വലിയ ജലധാര എന്ന റെക്കോർഡ് കരസ്ഥമാക്കി. ദി പാം ഫൗണ്ടൻ എന്ന് പേരുള്ള ഈ ജലധാര വർണ്ണ വെളിച്ചങ്ങൾ കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രാദേശിക ഖലീജി, പോപ്പ്, ഇന്റർനാഷണൽ, ക്ലാസിക് സംഗീതം എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഗാനങ്ങൾക്കനുസൃതമായി വാട്ടർ ജെറ്റുകൾ നൃത്തം ചെയ്യുന്നതുമായ നിരവധി ഷോകൾ അവതരിപ്പിക്കുന്നു.
14,366 ചതുരശ്ര അടി സമുദ്രജലത്തിൽ വ്യാപിച്ചുകിടക്കുന്ന ഏക വർണ്ണ ജലധാരയാണ് ഇത്. ഇവിടെ 105 മീറ്റർ വായുവിലേക്ക് വെള്ളം തെറിപ്പിക്കാൻ കഴിവുള്ള സൂപ്പർ ഷൂട്ടർ ആണുള്ളത്. മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൂറ്റൻ ജലധാരയുടെ തത്സമയ സംപ്രേഷണ പരിപാടിയിലേക്ക് സന്ദർശകരെ ക്ഷണിച്ചിരുന്നു. ഷോയിൽ താമസക്കാർ മുതൽ വിനോദസഞ്ചാരികൾ വരെ നിരവധി പേർ പങ്കെടുത്തു. ഡിജെകൾ, ഡാൻസ് ഷോകൾ, ഫയർ വർക്കുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. കോവിഡ് സാഹചര്യത്തിൽ താപനില പരിശോധന പോലുള്ള കർശനമായ ആരോഗ്യ-സുരക്ഷാ നടപടികളും നിയമങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി നടന്നത്.