
ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ ഒൻപതാമത്തെ ഇവൻ്റ് 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ബഹ്റൈൻ ബേയിലെ ഒരു വർക്ക്സൈറ്റിൽ വെച് നടന്നു
മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു.
വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്.

ഇത്തവണ ഏകദേശം 170-ഓളം തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു.
എൽ.എം.ആർ.എ. റെപ്രെസെൻറ് ചെയ്ദ് മിസ്റ്റർ മുഹമ്മദ് അൽ അസ്വദ് , ഐ. ഓ. എം. നെ റെപ്രെസെന്റ് ചെയ്ദ് മിസ് ഷെഹ്ല ബദാവി യും സാധനങ്ങൾ വിതരണം ചെയ്യുവാൻ സഹകരിക്കുകയും ചെയ്തു.
ഐ.സി.ആർ.എഫ്. ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, സെക്രട്ടറി അനീഷ് ശ്രീധരൻ , ട്രെഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് ട്രെഷറർ ആൽതീയ ഡിസൂസ Thirst Quenchers 2024 കോർഡിനേറ്റർമാരായ രാജീവൻ സി കെ, ഫൈസൽ മടപ്പള്ളി കൂടാതെ ഐസിആർഎഫ് അംഗങ്ങളായ രാകേഷ് ശർമ്മ , നാസ്സർ മഞ്ചേരി, രുചി ചക്രവർത്തി, കല്പന പാട്ടീൽ, അനു, കൂടാതെ ബി.സി.ഐ.സി.എ.ഐ. പ്രതിനിധീകരിച് ചെയർമാൻ വിവേക്, വിനോദ് രാതി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
മുൻവർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പ്രകടിപ്പിച്ചത്. ബി.സി.ഐ.സി.എ.ഐ. ടീം ഈ ആഴ്ചയിലെ വിതരണത്തിന് സ്പോൺസർഷിപ് സപ്പോർട്ടുമായി വന്നു.
ഐസിആർഎഫ് ദാർസ്റ്റ് ക്വഞ്ചേഴ്സ്ടീം ഈ പ്രതിവാര ഇവൻ്റുകൾ അടുത്ത രണ്ട് ആഴ്ചകളിൽ കൂടി തുടരും.
