നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിരിക്കും. നിരവധി തവണ മാറ്റിവച്ച ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
ചിത്രം നവംബർ നാലിന് റിലീസ് ചെയ്യും. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിൻ്റെ നിർമ്മാണം. അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
