
മനാമ: കേരള സർക്കാർ അനുവദിച്ച പുതിയ നോർക്ക ഹെൽപ്ഡെസ്ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്റൈനിൽ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ വെച്ച് നടന്നു.

പ്രവാസി ഭാരതീയ പുരസ്കാര ജേതാവും, സാമൂഹ്യ പ്രവർത്തകനുമായ കെ ജി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, ബഹ്റൈനിലെ അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവർത്തകനായ ഡോക്ടർ മനോജ് കുമാർ വിശിഷ്ടാതിഥി ആയി പങ്കെടുത്തു.

കെ എസ് സി എ ജനറൽ സെക്രട്ടറി ഡോ: ബിന്ദു നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പ്രവാസികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ നോർക്ക അംഗത്വം എടുക്കുന്നതിനും, നോർക്കയുടെ വിവിധ ആനുകൂല്യങ്ങൾക്ക് അർഹരാകുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ സെന്റർ സഹായകരമാകുമെന്ന്പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു. കെ എസ് സി എ ചാരിറ്റി വിങ് കൺവീനർ സജി നായർ നന്ദി പ്രകാശനം ചെയ്തു. രതി ഹരിദാസ് വേദി നിയന്ത്രണം നടത്തി.


