അസം: അമ്മയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മക്കളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം കെന്ദുഗുരു ബെയ്ലുങ് ഗ്രാമത്തിലെ നിതുമോണി ലുഖുരഖോനിനെ സിമലുഗുരിയിലെ മാർക്കറ്റിൽ നിന്ന് കാണാതാവുകയും ചൊവ്വാഴ്ച രാവിലെ ചരൈദിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് സിമലുഗുരി, ശിവസാഗർ, ചരൈദിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ ഹിമാചൽ പ്രദേശിലേയ്ക്ക് കൊണ്ട് പോകാനായിരുന്നു ദമ്പതികളുടെ ശ്രമം.