തൃപ്പൂണിത്തുറ: പർദ്ദ ധരിച്ചെത്തിയ അക്രമി ചിട്ടിക്കമ്പനി ഉടമയെ സ്ഥാപനത്തിൽ കയറി ആക്രമിച്ച് മൂന്നു പവന്റെ മാലയും 10,000 രൂപയും കവർന്നു. പഴയ ബസ്റ്റാൻഡിന് സമീപത്തെ സാൻ പ്രീമിയർ ചിട്ടിഫണ്ട്സ് ഉടമ കീഴത്ത് കെ.എൻ. സുകുമാര മേനോനാണ് (75) ഇന്നലെ രാവിലെ ഒമ്പതരയോടെ ആക്രമിക്കപ്പെട്ടത്.ആക്രമി സുകുമാരന്റെ മുഖത്ത് മുളക് പൊടിയും തക്കാളിസോസും കലർന്ന മിശ്രിതം ഒഴിച്ച ശേഷം കസേരയിൽ നിന്ന് തള്ളി താഴെയിട്ട് കഴുത്തിൽ അമർത്തിപ്പിടിക്കുകയും മുഖത്ത് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മാലയും പണവുമായി കടന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷ്ടാവ് ശ്രദ്ധിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല.സ്ഥാപനത്തിലെ ജീവനക്കാർ 10 മണിക്കേ എത്തൂ എന്നും ഉടമ ഒമ്പതിന് സ്ഥിരമായി എത്തുമെന്നും അറിയാവുന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇടത് പുരികത്തിലും കൈമുട്ടിലും ചുണ്ടിലും മുറിവേറ്റ സുകുമാര മേനോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.മുഖം മുഴുവൻ മൂടിയ രീതിയിൽ പർദ്ദ ധരിച്ച ഒരാൾ കഴിഞ്ഞ ദിവസം രാവിലെയും ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു. വിരലടയാള വിദഗ്ദർ സ്ഥാപനത്തിൽ പരിശോധന നടത്തി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Trending
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
- ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈനികളെ നാട്ടിലെത്തിച്ചു
- ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും