ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ കേസെടുത്തെന്ന വാർത്തകൾ നിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിസോദിയയ്ക്കെതിരെ കേസെടുത്തതായി ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ സിബിഐ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. മദ്യനയത്തിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെന്ന റിപ്പോർട്ടുകൾ ഉന്നത ഇഡി വൃത്തങ്ങൾ നിഷേധിച്ചു. മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ ഇഡി കേസെടുത്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഉന്നത നേതൃത്വം തള്ളി. കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാങ്കേതികമായി ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. കേസിൽ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇ.ഡി, സി.ബി.ഐയോട് തേടിയിരുന്നു. അതേസമയം, കേസിൽ ഇടനിലക്കാരും മദ്യക്കമ്പനി പ്രതിനിധികളുമടക്കം മൂന്ന് പേരെ സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.
Trending
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്
- സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ബഹ്റൈന്‍ തോല്‍വി