മനാമ: ഇസ്ലാമിക ദർശനത്തിന്റെ പ്രായോഗികമായ മാതൃകയാണ് തന്റെ ജീവിതത്തിലൂടെ മുഹമ്മദ് നബി ലോകത്തിനു സമർപ്പിച്ചതെന്ന് ജമാൽ നദ്വി പറഞ്ഞു. ഫ്രന്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ വെസ്റ്റ് റിഫയിലെ ദിശ സെന്ററിലും ഈസാ ടൗണലെ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലും നടത്തിയ പൊതു പ്രഭാഷണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്നേഹം എന്നത് അദ്ദേഹത്തിന്റെ ജീവിത മാതൃകയെ പിന്തുടരൽ ആണ്. ഇസ്ലാം എന്നത് മനുഷ്യ പ്രകൃതിയോട് അങ്ങേയറ്റം ഇണക്കമുള്ളതും ചേർന്ന് നിൽക്കുന്നതുമാണ്. മനുഷ്യ ജീവിതത്തിൽ ഇസ്ലാം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക രൂപമാണ് നബിയുടെ ജീവിതം. മുഹമ്മദ് നബി ലോകത്തിനു മുന്നിൽ സമർപ്പിച്ച ആശയാദർശങ്ങൾക്ക് എല്ലാ കാലത്തും ഏറെ പ്രസക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ ആക്ടിംഗ് പ്രസിഡൻറ് അഹ്മദ് റഫീഖ്, സെക്രട്ടറി മൂസ കെ. ഹസൻ, ഇർഷാദ് എന്നിവരും സംസാരിച്ചു. ഉബൈസ് തൊടുപുഴ, നജാഹ് കൂരങ്കോട്, മഹമൂദ് മായൻ, നൗഷാദ്, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം