വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ദിനമായ നാളെ ഡൊണാള്‍ഡ് ട്രംപിനും ജോ ബൈഡനും നിര്‍ണ്ണായകമായ ദിനമാണ്. ലോകത്തെ മുഴുവന്‍ സാമ്പത്തിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചുകൊണ്ട് അമേരിക്ക മുന്നേറിയതും വിദേശകാര്യനയങ്ങളുടെ കരുത്തുമാണ് ട്രംപ് മുന്നോട്ട് വയ്ക്കുമ്പോൾ, കൊറോണ പ്രതിരോധത്തിലെ പാളിച്ചയും വര്‍ണ്ണവെറി പ്രശ്നങ്ങളും ഉയര്‍ത്തികാട്ടിയാണ് ജോ ബൈഡന് നീങ്ങുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇതുവരെ 9 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തുകഴിഞ്ഞു. കൊറോണ വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ അവസാന നിമിഷവും പൊതു സമൂഹത്തിനിടയില്‍ ആരോഗ്യരംഗത്തെ ചലനങ്ങള്‍ സ്വാധീനിക്കും. ബൈഡന്റെ ശക്തമായ അനുയായി ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസിൻറെ പ്രചാരനാവും ഏറെ ശക്തമായിരുന്നു.