ഹൈദരബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേശീയ ജനാധിപത്യസഖ്യത്തിന് തിരിച്ചടി. എഐഎഡിഎംകെയ്ക്ക് പിന്നാലെ ജനസേന പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന് കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.’ടിഡിപി ശക്തമായ പാര്‍ട്ടിയാണ്, ആന്ധ്രയുടെ വികസനത്തിന് തെലുങ്കുദേശം പാര്‍ട്ടി അധികാരത്തില്‍ വരണം. ടിഡിപിയും ജനസേനയും കൈകോര്‍ത്താല്‍, സംസ്ഥാനത്ത് വൈഎസ്ആര്‍സിപി സര്‍ക്കാരിനെ താഴെയിറക്കാനാവും’ പവന് പറഞ്ഞു. ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പവന് കല്യാണ്‍ രംഗത്തുവന്നിരുന്നു.
നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് അറസ്റ്റിലായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാജമണ്ട്രി സെന്‍ട്രല്‍ ജയിലിലാണ്. നൈപുണ്യ വികസന കോര്പറേഷന് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 2015 -18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്നും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു
തമിഴ്നാട്ടില്‍ എന്‍ഡിഎ വിടുന്നതായി എഐഎഡിഎംകെ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായുള്ള സഖ്യം വിട്ടതു പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണെന്നും തന്റെ ഏകപക്ഷീയമായ തീരുമാനമല്ല പിന്നിലെന്നുമായിരുന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.
Trending
- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
- ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും സീഫിലേക്കുള്ള പാത അടച്ചു
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു