മനാമ: ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ലെറ്റസ് ഈറ്റാലിയൻ’ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് തുടക്കമാകും. ബഹ്റൈൻ ഇറ്റാലിയൻ എംബസിയിലെ വ്യാപാര പ്രോത്സാഹന വിഭാഗമായ ഇറ്റാലിയൻ ട്രേഡ് ഏജൻസി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ ഏഴ് വരെയാണ് ഭക്ഷ്യമേള നടക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പാസ്ത, പാലുൽപന്നങ്ങൾ, ബിസ്ക്കറ്റുകൾ, അരി, കോഫി, ഒലിവ് എണ്ണ, പഴങ്ങൾ, പച്ചക്കറികൾ, ചോക്ലറ്റ്, സോസുകൾ സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിലുണ്ടാകും. ബഹ്റൈന്റെ ചലനാത്മകവും സജീവവുമായ വിപണിയിൽ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് സാധ്യതകളുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി ഇറ്റാലിയൻ അംബാസിഡർ പൗള അമാദി പറഞ്ഞു.