മനാമ: വ്യപകമായ നുണപ്രചാരങ്ങളുടെ കുത്തൊഴുക്കിലാണ് പ്രതിപക്ഷം പ്രതീക്ഷ അർപ്പിക്കുന്നത്. 9വർഷം ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ പ്രോഗ്രസ്സീവ് പാരന്റ്സ് അല്ലയൻസ്ന്റെ നേതൃത്വത്തിൽ പ്രിൻസ് നടരാജനനും, സജ്ജീ ആന്റണിയും നയിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കുവാൻ പ്രതിപക്ഷമെന്ന് പറയുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്തുകൊണ്ടെന്നാൽ പാവപെട്ട രക്ഷിതാക്കൾ ചോരയും നീരും നൽകി തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തിന് നൽകുന്ന പണം അവരുടെ ഉന്നമനത്തിന് ഉപയോഗിക്കുക എന്നതാണ് PPA യുടെ നയം. അല്ലാതെ അനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തി അതിന്റെ പേരിൽ കമ്മീഷൻ കൈപ്പറ്റുകയും, ആഘോഷങ്ങളും സദ്യകളും നടത്തി ദൂർത്ത് അടിക്കുക എന്നതും PPA യുടെ നയമല്ല. ക്ലബ് സംസ്കാരം സ്കൂളിൽ തിരിച്ച് കൊണ്ട് വരുവാൻ ആഗ്രഹിക്കുന്ന പ്രതിപക്ഷം വിദ്യാഭ്യാസത്തിനല്ല പ്രാധാന്യം നൽകുന്നത്, വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കച്ചവടത്തിനാണ് എന്ന് അവരുടെ പ്രകടനപത്രികകൾ വ്യക്തമാക്കുന്നു.
കൺസ്ട്രക്ഷൻ ആവശ്യത്തിനാണ്. അതല്ല സ്കൂളിന്റെ ലക്ഷ്യം കൺസ്ട്രക്റ്റ് ചെയ്യുവാൻ കെല്പുള്ള ഭാവി തലമുറയെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇല്ലാത്തവർക്ക് ആധുനിക വിദ്യാഭ്യാസത്തിന് അനിവാര്യമായ ഡിജിറ്റൽ സ്ക്രീനും, കമ്പ്യൂട്ടർ ലാബിന്റെയും ഒന്നും ഉപയോഗം മനസിലാകില്ല. സ്കൂളിൽ സ്വാതന്ത്ര്യത്തോടെ അധ്യാപകർക്ക് ജോലി ചെയുവാൻ സ്വാതന്ത്ര്യം ലഭിച്ചതും അവർക്ക് അർഹതപ്പെട്ട ബഹുമാനം ലഭിച്ചതും PPA ഭരണത്തിൽ വന്നതിന് ശേഷം മാത്രമാണ് എന്ന് പ്രതിപക്ഷത്തുള്ള അധ്യാപകർ പോലും സമ്മതിക്കും. അതുകൊണ്ട്തന്നെയാണ് കഴിഞ്ഞ കാലത്തേക്കാൾ ഉയർന്ന വിജയ ശതമാനം ഉണ്ടാക്കുവാൻ ഈ കാലയളവിൽ കഴിഞ്ഞത്. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും നിരന്തരം പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ നിരവധി വാണിങ് നൽകിയിട്ടും തങ്ങളുടെ സ്വഭാവം മാറ്റുവാൻ തയാറാവത്ത ചിലർക്ക് എതിരെ നടപടി എടുകേണ്ടതായിവന്നിട്ടുണ്ട്. അത് എന്ത്കൊണ്ടാണ് എന്ന് അവർ പഠിപ്പിച്ച വിദ്യാർത്ഥികളോട് ചോദിച്ചാൽ മനസിലാകും. PPA വീണ്ടും അധികാരത്തിൽ വന്നാൽ ഒരു തരത്തിലുള്ള പിൻ സീറ്റ് ഡ്രൈവിങ്ങും ഉണ്ടാകില്ല. വളരെ കാര്യപ്രാപ്തിയുള്ള ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള, തിരഞ്ഞെടുക്കപ്പെട്ടാൽ കാലാവധി കഴിയുന്നത് വരെ സ്കൂളിലെ രക്ഷകർത്താക്കൾ ആകും എന്ന് ഉറപ്പുള്ളവർ മാത്രമേ PPA യുടെ സ്ഥാനാർഥി പട്ടികയിൽ ഉള്ളു. PPA യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മനസിലാക്കി ഉപാതിരഹിതമായി പിന്തണക്കുവാൻ തീരുമാനിച്ച ഇണ്ടക്സ് ഗ്രൂപ്പിന് നന്ദി രേഖപെടുത്തുന്നതായും ഉപാതികളില്ലാതെ ആര് പിന്തുണച്ചാലും സ്വാഗതം ചെയുന്നതായും PPA പ്രത്രകുറിപ്പിൽ അറിയിച്ചു.