മനാമ: ബഹ്റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു. പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അധിഷ്ഠിതമായ ബഹ്റൈൻ-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ ആഴം, മന്ത്രി അനുസ്മരിച്ചു.പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ബഹ്റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ തന്റെ രാജ്യത്തിന്റെ താൽപ്പര്യം അറിയിച്ച വിനോദ് കെ. ജേക്കബ്, ബഹ്റൈൻ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Trending
- രാസലഹരി വില്പ്പന: രണ്ടു ടാന്സാനിയന് പൗരരെ പഞ്ചാബില്നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന് നേവല് ഫോഴ്സ് സുഹൂര് വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്ത്ഥികള്ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില് വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്ഷുറന്സ് തുക തട്ടാന് ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ