കാസർഗോഡ് : സ്കൂൾ വിദ്യാർത്ഥിനി ഓടിച്ച കാർ പോലീസ് പിന്തുടരുകയും തുടർന്ന് കാർ മറിഞ്ഞ് 17മരിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം. കാസർഗോഡ് ഡിവൈഎസ്പി അന്വേഷണം പൂർത്തിയാക്കിയിരുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. അതേസമയം കാർ അപകടത്തില്‍പെട്ട് പോലീസുകാർ പിന്തുടർന്നതിനാലാണെന്നും കുട്ടിയുടെ മരണത്തിന് ഉത്തരവാദി പോലീസ് ആണെന്നും മുസ്ലീം ലീഗ് ആരോപിച്ചു.
സംഭവത്തിൽ പോലീസിനെതിരെ നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു.പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്.
അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. പിന്നാലെയായിരുന്നു അപകടം.