തൃശൂര്‍: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38)er വെട്ടിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച 2 മക്കള്‍ക്കു പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ അഭിനവ്, അനുരാഗ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഷീജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
Trending
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി