മൂവാറ്റുപുഴ: ഇതരസംസ്ഥാനതൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായ ആളെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ലാൽബാഗ് സ്വദേശി രാജ്കുമാർ മണ്ഡലിനെയാണ് (49) മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ ബി.ഒ.സി. ജംഗ്ഷൻ ഭാഗത്ത് മദ്യലഹരിയിൽ ഉണ്ടായ വഴക്കിൽ കൂടെയുണ്ടായ ശ്രീമന്ത് മണ്ഡലിന്റെ തല ഭിത്തിയിലേക്ക് പിടിച്ച് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ താടിയെല്ലിന് പൊട്ടലുണ്ടായി. മദ്യം കഴിച്ചതിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ മാരായ വിഷ്ണു രാജു, എം.വി.ദിലീപ്കുമാർ, സീനിയർ സിപിഒ മാരായ കെ.ആർ.ശശികുമാർ, ഷാൻ മുഹമ്മദ്, ജിയോ.പി.വർഗീസ് ഇ.എ.ദിലീഷ് എന്നിവരാണ് ഉള്‍പ്പെട്ടത്.