നോക്സ് വില്ല: അമ്മൂമ്മയോടുള്ള അതിരറ്റ സ്നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനായി കല്ലറ പൊളിച്ച ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന് ഡാനി ഫ്രെയ്ഡറെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിനാണ് കേസ്. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്സ് സെമിത്തേരിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഡാനി പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക