കൊച്ചി: ഉടുമ്പന്‍ചോലയില്‍ കെട്ടിടം വിലകുറച്ചു രജിസ്ട്രര്‍ ചെയ്തു എന്ന ആരോപണത്തില്‍ പ്രഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന്. അന്വേഷണവുമായി സഹകരിക്കും എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണ് തനിക്കെതിരെയുള്ള കേസ്. കേസ് എടുത്ത് തകര്‍ത്ത് കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പിവി എന്ന പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടില്‍ എത്രയോ പിവിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ഇത്രയും ദയനീയമായ സ്ഥിതിയില്‍ അദ്ദേഹത്തോടെ സഹതപിക്കുകയാണെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. വീണയുടെ കമ്പനിയും സിഎംആര്‍എലും തമ്മില്‍ ബാങ്ക് വഴിയാണ് ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ബാങ്ക് മുഖാന്തരം നടത്തുന്ന എല്ലാ ഇടപാടുകളും നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
- ‘ഉത്തമ സമൂഹം അനുകരണീയ മാതൃക’; പ്രഭാഷണം നടത്തി
- മുഹറഖില്‍ ചരിത്ര ഫോട്ടോ പ്രദര്‍ശനം തുടങ്ങി
- 57 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- അല്‍ സയയില് പള്ളി നിര്‍മ്മിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാധ്യത
- പെണ്‍കുട്ടിയെക്കൊണ്ട് ലൈംഗിക തൊഴില്‍ ചെയ്യിച്ച കേസ്: രണ്ടാനമ്മയുടെ വിചാരണ ആരംഭിച്ചു
- ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസ്: പ്രതികളുടെ ശിക്ഷ ശരിവെച്ചു



