ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലികൾ വെട്ടിക്കുറയ്ക്കുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്യുന്ന ഏറ്റവും പുതിയ യുഎസ് ടെക് കമ്പനിയായി മൈക്രോസോഫ്റ്റ് കോർപ്പറേഷൻ. ഈ ആഴ്ച വിവിധ ഡിവിഷനുകളിലായി ആയിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.
“എല്ലാ കമ്പനികളെയും പോലെ, നമ്മളും ബിസിനസ്സ് മുൻഗണനകൾ പതിവായി വിലയിരുത്തി അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങൾ വരുത്താറുണ്ട്”. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് പറഞ്ഞു. ബിസിനസിൽ നിക്ഷേപിക്കുന്നത് തുടരുകയും പ്രധാന വളർച്ചാ മേഖലകളിൽ വരും വർഷങ്ങളിൽ നിയമനം നടത്തുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അതേസമയം, മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിൽ ശക്തിയുടെ ഒരു ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ് പുതിയ പിരിച്ചുവിടലുകൾ ബാധിച്ചത്.