മനാമ: നോമ്പുതുറയുടെ സമയത്ത് മനാമയിലെ പ്രമുഖ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച നാലംഗ സംഘത്തെ നാലുമണിക്കൂറിനുള്ളിൽ പിടികൂടി. 900 ഗ്രാം സ്വർണാഭരണമാണ് കവർച്ച ചെയ്തത്. മോഷണ വിവരമറിഞ്ഞ് ജ്വല്ലറി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രതികളിൽനിന്ന് കവർച്ച മുതൽ കണ്ടെടുത്തു. 23,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന സംഘത്തിലെ രണ്ടു പേർ രാജ്യം വിടാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. 28നും 53നുമിടയിൽ പ്രായമുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
