ചെന്നൈ: തിരുവനന്തപുരം സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പിടിയിലായ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു ഹരിപത്മനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും, ആരോപണ വിധേയരായ മറ്റ് മൂന്ന് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചെന്നും കോളേജ് അധികൃതർ അറിയിച്ചു കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ അദ്ധ്യാപകർക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു കേസെടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത് അതേസമയം, ഹരിപത്മനിൽ നിന്ന് കടുത്ത അധിക്ഷേപം നേരിടേണ്ടിവന്നതായി പരാതിക്കാരി ആരോപിക്കുന്നു .ആരും അറിയില്ലെന്നും പറഞ്ഞ് ഹരിപത്മൻ വീട്ടിലേക്ക് ക്ഷണിച്ചു ഇത് നിരസിച്ചതോടെയാണ് പ്രതികാര നടപടി തുടങ്ങിയത് ക്ലാസിൽ മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു. ലയാളത്തിൽ ബോഡി ഷെയിമിംഗ് നടത്തി. പിതാവിനെപ്പറ്റിപ്പോലും മോശമായിട്ടാണ് സംസാരിച്ചത്.
അദ്ധ്യാപകന്റെ നിർദേശപ്രകാരം ഒരിക്കൽ പുറത്തുള്ള വേദിയിൽ നൃത്തം ചെയ്യാൻ പോയി. അവിടെയെത്തിയപ്പോഴാണ് മദ്യപർക്ക് മുന്നിലാണ് നൃത്തം ചെയ്യേണ്ടതെന്ന് അറിഞ്ഞത്.പകുതിയ്ക്ക് വച്ച് നിർത്തിപ്പോന്നു. അവഹേളനം തുടർന്നതോടെയാണ് പഠനം നിർത്തി നാട്ടിലേക്ക് പോയതെന്ന് പരാതിക്കാരി ആരോപിക്കുന്നു
Trending
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല്‍ നല്കി ആദരിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്‍
- ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ പത്രപ്രവര്‍ത്തന അവാര്‍ഡ്: അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി
- ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സിലിന്റെ അംഗീകാരം
- മുംബയ് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
- തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി
- പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി