ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രമാണ് റാണി. റാണിയിലെ നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘റാണി’ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്കറിയാവുന്ന ഒരു പ്രോജക്റ്റാണ്. അത് യാഥാർത്ഥ്യമാകുന്നുവെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു. മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലെ ‘ഐലൻഡ് എക്സ്പ്രസ്’ ആയിരുന്നു ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാ മണി തുടങ്ങിയ വൻ താരനിര അണിനിരന്ന ‘പതിനെട്ടാംപടി’ യും സംവിധാനം ചെയ്തിരുന്നു.