സംവിധായകൻ ഷാഫിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രം ഒരുങ്ങുന്നു. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടേതാണ് തിരക്കഥ.
‘കല്യാണരാമൻ’, ‘പുലിവാൽകല്യാണം’, ‘മായാവി’ തുടങ്ങി മലയാളത്തിന് ഹിറ്റ് കോമഡി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ബിബിൻ – വിഷ്ണു കൂട്ടുകെട്ടിൽ പിറന്ന തിരക്കഥകളെല്ലാം തമാശയ്ക്ക് മുൻതൂക്കം നൽകുന്നവയായിരുന്നു. ഇവർ ഒരുമിക്കുമ്പോൾ മലയാളത്തിൽ പുതിയൊരു കോമഡി ഹിറ്റ് ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
‘വൺ മാൻ ഷോ’ എന്ന ജയറാം ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സിനിമ ചെയ്ത ഷാഫി ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നത്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച കോമഡി ചിത്രം. ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’, ‘റാം’, പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ലൂസിഫർ രണ്ടാം ഭാഗം ‘എമ്പുരാൻ’, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രം ‘ബറോസ്’ എന്നിവയാണ് ആരാധകർ കാത്തിരിക്കുന്ന ലാൽ ചിത്രങ്ങൾ.
Trending
- ഇന്ത്യന്‍ നിയമ സഹമന്ത്രിയെ ബഹ്റൈന്‍ നിയമകാര്യ മന്ത്രി സ്വീകരിച്ചു
- ബഹ്റൈന്‍ പത്രപ്രവര്‍ത്തക സംഘടന രജതജൂബിലി ആഘോഷത്തില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൌൺ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി