കൊച്ചി: എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയർഫോഴ്സ്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയർന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങൾക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയതോടെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ഗുരുവായൂർ അമ്പല നടയിൽ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ച സാധനങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. സിനിമ തിയ്യേറ്ററിലുൾപ്പെടെ വലിയ കളക്ഷനാണ് നേടിയത്.
Trending
- റോഡില് വച്ച് യുവതിയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയില്
- ഗതാഗത സഹകരണം വര്ധിപ്പിക്കാനുള്ള നീക്കവുമായി ബഹ്റൈന് ഗതാഗത മന്ത്രി
- ‘ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പ്, 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തി’; വിഡി സതീശൻ
- മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്കൂളുകളുടെ റാങ്കിംഗില് ബഹ്റൈന് ഒന്നാം സ്ഥാനം
- മറാസി ഗാലേറിയയില് ഡിജിറ്റല് സേവനങ്ങള്ക്കായുള്ള അവബോധ വേദി ആരംഭിച്ചു
- ട്രംപിന്റെ സമാധാന പദ്ധതിയെ ബഹ്റൈന് സ്വാഗതം ചെയ്തു
- ബഹ്റൈനിലെ സോഷ്യല് ഇന്ഷുറന്സ് ഓര്ഗനൈസേഷന് പുനഃസംഘടിപ്പിച്ചു
- ബഹ്റൈന് കിരീടാവകാശി മാര്പാപ്പയെ സന്ദര്ശിച്ചു