മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ വേദിയുടെ സഹകരണത്തോടെ ബഹ്റൈന്റെ 52 -മത് ദേശീയ ദിനാഘോഷം വർണശബലമായ പരിപാടികളോടെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ച് ആഘോഷിച്ചു. ആക്ടിംഗ് പ്രസിഡന്റ് അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക, കാത്തു സച്ചിൻദേവ് കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി ബി. എം. സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തണലിന്റെ പ്രസിഡന്റ് റഷീദ് മാഹി, കുടുംബ സൗഹൃദ വേദി ഉപദേശ സമിതി അംഗം മോനി ഒടികണ്ടത്തിൽ, മുൻ പ്രസിഡന്റ് വി. സി. ഗോപാലൻ, സാമൂഹിക പ്രവർത്തകൻ ചമ്പൻ ജലാൽ, വനിതവിഭാഗം പ്രസിഡന്റ് മിനി റോയ്, രാമത്ത് ഹരിദാസ്, ചാരിറ്റി വിഭാഗം കൺവീനർ സയ്ദ് ഹനീഫ, സലാം നിലമ്പൂർ, അൻവർ നിലമ്പൂർ, രക്ഷധികാരി അജിത് കണ്ണൂർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അജി പി. ജോയ് സ്വാഗതവും ഷാജി പുതുകുടി നന്ദിയും രേഖപ്പെടുത്തി. നിർമൽ രവീന്ദ്രൻ, മൻസിർ, രജീഷ്, സുനീഷ്, മുബീന, ബിനോയ് മേനോൻ, ഹരീഷ്, ജോണി താമരശ്ശേരി, അഖിൽ താമരശ്ശേരി, ശ്രീജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യോഗത്തിൽ മുഖ്യ അവതാരകനായ രാജേഷ് പെരുംകുഴി ആഘോഷം ഭംഗിയായി പൂർത്തീകരിച്ചു.