മനാമ: അവധിക്ക് ശേഷം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരാനിരുന്ന ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രമാധ്യേ അങ്കമാലിയിലേയ്ക്ക് ട്രെയിനിൽ പോവുകയായിരുന്ന മാവേലിക്കര മറ്റം തെക്ക് വിജയാരത്ത് വീട്ടിൽ രാജേഷ് ആണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പെട്ട് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. 48 വയസായിരുന്നു പരേതന്റെ പ്രായം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇദ്ദേഹം പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം ട്രെയിൻ നീങ്ങിയതോടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ ബിന്ദു, മക്കൾ എന്നിവർ ബഹ്റൈനിലാണ്. ബഹ്റൈനിലെ അൽ ദയസി ഹോൾഡിങ്ങ് ജീവനക്കാരനാണ് പരേതൻ.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി