ന്യൂയോർക് : പതിനാലുകാരിയായ മകളെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മത്യ ചെയ്തു.ന്യൂയോർക്കിൽ താമസിച്ചിരുന്ന ഭൂപീന്ദർ സിങ് (57 ) ആണ് മകളെയും ഭാര്യാമാതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ
ശേഷം പ്രവാസി വ്യവസായി ആത്മത്യ ചെയ്തത് .ഭാര്യ രാഷ്പാൽ കൗർ (40 ) പരിക്കുകളോടെ രക്ഷപ്പെട്ടു .
ഭൂപീന്ദര്‍ സിങ് ഭക്ഷണം നല്‍കാറില്ലെന്നും തന്നെ പുറത്തെവിടേക്കെങ്കിലും കൊണ്ടുപോകുകയോ കാര്‍ ഓടിക്കാന്‍ അനുവാദം നൽകുകയോ, ചെയ്തിരുന്നില്ലെന്നും ഭാര്യ പറഞ്ഞിട്ടുള്ളതായി അയല്‍വാസി ജിം ലന്‍ഡ്സ്ട്രോം മാധ്യമങ്ങളോ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഹഡ്സണിൽ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്നു സിങ്. ഇയാള്‍ക്കെതിരെ 2016ല്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു.