ബംഗളൂരു: കാർ മരത്തിൽ ഇടിച്ചുകയറി കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് പരിക്ക്. ഇന്ന് രാവിലെ ബെൽഗാവി ജില്ലയിൽ കിത്തൂരിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന ഒരു നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുന്നതിനിടെയാണ് മരത്തിൽ ഇടിച്ച് കയറിയത്.അപകടത്തിൽ ഇന്നോവ ഹൈക്രോസ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിൽ എയർബാഗുകൾ ഉള്ളതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രിയാണ് ലക്ഷ്മി ഹെബ്ബാൾക്കർ. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സഹോദരൻ ചന്നരാജ് ഹട്ടിഹോളിയും ലക്ഷ്മിക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ബംഗളൂരുവിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.49കാരിയായ ലക്ഷ്മിയുടെ കാലിൽ ചെറിയൊരു പൊട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഇവരെ രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും. ഹട്ടിഹോളിയുടെ തലയിൽ ചെറിയ പരിക്കുണ്ടെന്നും വിവരമുണ്ട്. ഡ്രൈവർക്കും അവരുടെ ഗൺമാനും നിസാര പരിക്ക് മാത്രമേ പറ്റിയുള്ളു. അതിനാൽ, ഇവർ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു