അബുദാബി/കുവൈത്ത് സിറ്റി: ഊർജ്ജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദി അറേബ്യയ്ക്കൊപ്പം പൂർണ്ണമായും നിലകൊള്ളുമെന്ന് യുഎഇയും കുവൈറ്റും.
എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു.