
മനാമ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഔദ്യോഗിക സന്ദർശനത്തിനായി 2025 ജനുവരി 16ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ കോർട്ട് അറിയിച്ചു.
സന്ദർശന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ എന്നിവർ കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
കിരീടാവകാശിയുടെ കോർട്ട് കമലയ്ക്ക് ഊഷ്മളമായ സ്വാഗതം അറിയിച്ചു
