തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെച്ചൊല്ലി നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു. ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു. നിർമാണം നിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
അതേസമയം, വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. തുറമുഖ നിർമ്മാണത്തിനുള്ള കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ നിരവധി സാധനസാമഗ്രികൾ മത്സ്യത്തൊഴിലാളികൾ നശിപ്പിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.