ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിക്കൽ സെക്രട്ടറി എൻ ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ ഡോളാർസ് കോളനിയിലെ വീട്ടിലാണ് സംഭവം. വൈകുന്നേരം വായനാമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ ബന്ധുക്കൾ കാണുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള എംഎസ് രാമയ്യ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറയുമ്പോഴും ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അമിത അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പ രാത്രി ആശുപത്രിയിലെത്തി. ”ഞാൻ അദ്ദേഹത്തെ രാവിലെ കണ്ടിരുന്നു. ഞങ്ങൾ നടക്കാനായി ഇറങ്ങിയതായിരുന്നു. എന്തിനിത് ചെയ്തുവെന്നത് സംബന്ധിച്ച് ഒന്നും അറിയില്ല. സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യെദിയൂരപ്പയുടെ ബന്ധുവാണ് സന്തോഷ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തിന്റെ പേരിൽ പലതവണ ആരോപണങ്ങളും വിമർശനങ്ങളും എതിരാളികൾ ഉയർത്തിയിരുന്നു. മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എൻ ആർ സന്തോഷിനെ നിയമിക്കുന്നത്