ന്യൂഡൽഹി: ഇന്ന് മുതല്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ മാറ്റങ്ങള്‍ വരുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്ന് മുതല്‍ മാറുന്നത്. വന്‍കിട ബിസിനസുകള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നതും ഇന്നുമുതൽ പ്രാബല്യത്തില്‍ വരും.
ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കും. ക്യു ആര് കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള ഡിസ്കൌണ്ട് തല്‍ക്കാലത്തേക്ക് തുടരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലന്‍സ് കുറയ്ക്കാനുള്ള തീരുമാനിച്ചിരുന്നു. മെട്രോ, അര്‍ബന്‍ അക്കൌണ്ടുകള്‍ക്കും 3000 രൂപയും ഗ്രാമീണ ശാഖകള്‍ക്കും 1000 രൂപയുമായി നിലനിര്‍ത്തിയിട്ടുണ്ട്. വിദേശ പണം ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. വിദേശത്ത് പഠനത്തിനായി പോയിരിയ്ക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ലോണ്‍ എടുത്തിരിയ്ക്കുന്നതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന പണം ഇടപാടുകള്‍ക്ക് 0.5 ശതമാനമാകും ഈടാക്കുക.