മനാമ: വിദൂര പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 30 കമ്പ്യൂട്ടറുകൾ ക്യാപിറ്റൽ ഗവർണറേറ്റ് വിതരണം ചെയ്തു. വിതരണ ചടങ്ങിൽ ഡെപ്യൂട്ടി ഗവർണറായ ഹസ്സൻ അബ്ദുല്ല അൽ മദനിയും പങ്കെടുത്തു. പകർച്ചവ്യാധി മൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾക്ക് മുൻകൈ എടുക്കുന്നത് തുടരുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി.
പാഠ്യപദ്ധതികളിലേക്കും വിദൂരമായി നടക്കുന്ന അക്കാദമിക് കോഴ്സുകളിലേക്കും പരിമിതമായ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സുഗമമാക്കുന്നതിന് മുൻകൈയെടുക്കുന്നതായി ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സംരംഭം.