കാസർകോട്: മൈസൂർ ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥരുമായി വിനോദയാത്രയ്ക്കായി പോയ ബസ് റാണിപുരം പനത്തടി ടൗണിൽ വെച്ച് അപകടത്തിൽപ്പെട്ടു. 49 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ 20ലധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.