മസ്കത്ത്: കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആന്റെ പകർപ്പ് കത്തിച്ച സംഭവത്തിൽ അപലപിച്ച് ഒമാൻ. ഇത്തരം പ്രവർത്തികൾ തീവ്രവാദത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ ക്രിമിനൽ കുറ്റമാക്കാനും ശിക്ഷിക്കാനും രാജ്യാന്തര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.