
മാനന്തവാടി: ബഡ്സ് സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ ഹട്ടുകൾ പൊളിച്ച് കളഞ്ഞ് തിരുനെല്ലി പഞ്ചായത്തിൻ്റെ ക്രൂരത. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ആണ് നിർമ്മിച്ച കുടിലുകളാണ് പഞ്ചായത്ത് പൊളിച്ചത്. സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുട്ടികൾ. പലതവണ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും തങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഹട്ടുകളാണ് പൊളിച്ചു കളഞ്ഞതെന്ന് കുട്ടികൾ പ്രതികരിക്കുന്നത്. നേരത്തെ സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നാലെ അടിയന്തരമായി കെട്ടിടം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാതെയായിരുന്നു സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത് ഹട്ടുകൾ പൊളിച്ച് നീക്കിയത്. സ്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ പുറത്തുവന്നതിൻ്റെ പ്രതികാരത്തിനാണ് ഹട്ടുകൾ പൊളിച്ചു നീക്കിയതെന്നാണ് വ്യാപകമാവുന്ന ആക്ഷേപം. മണ്ണുകൊണ്ടുള്ള കുടിലുകൾക്ക് ഫിറ്റ്നെസ് തകരാറുകൾ കണ്ടെത്തിയിരുന്നില്ല.
