
കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് സംസ്ഥാന കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന അഡ്വ. റെനി ജേക്കബിന്റെ സോഷ്യൽ വർക്ക് മേഖലയിലെ മൂന്നാമത് പുസ്തകം അഡ്വക്കസി ഫോർ സോഷ്യൽ ആക്ഷന്റെ പ്രകാശന കർമ്മം നടത്തി.
കോട്ടയം സിറിൽസ് ടവറിലുള്ള സംഘടനയുടെ സംസ്ഥാന സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യ നെറ്റ്വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
ഡോ. ഗാന്ധിദോസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രസിഡന്റ്
ഡോ. ചെറിയാൻ പി കുര്യൻ എന്നിവർ ചേർന്ന് പുസ്തകത്തിന്റെ പ്രകാശനാകർമ്മം നിർവഹിച്ചു. ഡോ. ജോവാൻ ചുങ്കപ്പുര, സോഷ്യൽ വർക്ക് അസോസിയേഷൻ ഭാരവാഹികളായ ഡോ. ഐപ്പ് വർഗീസ്, ഡോ. എം പി ആന്റണി, പ്രൊഫ സേവ്യർകുട്ടി ഫ്രാൻസിസ്, ഡോ ഫ്രാൻസിന സേവ്യർ, അഡ്വ എം ബി ദിലീപ് കുമാർ, ഡോ. അനീഷ് കെ ആർ, ഡോ സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
4 പതിറ്റാണ്ട് കാലമായി സോഷ്യൽ വർക്ക് മേഖലയിൽ നിറസാന്നിധ്യമായ അഡ്വ. റെനി ജേക്കബ് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്. മോഡൽസ് ഓഫ് കംമ്യുണിറ്റി ഓർഗനൈസേഷൻ, പ്രോജക്റ്റ് മാനേജ്മെന്റ് എന്നിവയാണ് സോഷ്യൽ വർക്ക് മേഖലയിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങൾ.
