മാവേലിക്കര: കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ (19) മൃതദേഹം ആണ് അച്ചൻകോവിലാറിൽ കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്നാണ് ആറ്റിൽ ഇന്നു രാവിലെ തെരച്ചിൽ നടത്തിയത്. കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ആയിരുന്നു. സഹോദരൻ: നവനീത് കൃഷ്ണൻ.
Trending
- ബഹ്റൈന്- യു.എ.ഇ. സംയുക്ത സൈനികാഭ്യാസം സമാപിച്ചു
- 93ാമത് യു.എഫ്.ഐ. ഗ്ലോബല് കോണ്ഗ്രസ് ബഹ്റൈനില്
- ഇന്ത്യന് ക്ലബ് ബഹ്റൈന് ദേശീയ ദിനവും ക്രിസ്മസും ആഘോഷിക്കും
- ഇന്ത്യന് ക്ലബ് ഓപ്പണ് ബാഡ്മിന്റണ് ടൂര്ണമെന്റ് നവംബര് 26ന് തുടങ്ങും
- ‘വോക്ക് വിത്ത് ഷിഫാ’; പ്രമേഹ രോഗ ബോധവല്ക്കരണ പരിപാടി 28ന്
- ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
- ഇടുക്കിയില് കോണ്ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്ഡുകളില് ലീഗ് ഒറ്റയ്ക്ക് മത്സരിക്കും
- ജി ട്വന്റി ഉച്ചകോടി; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശക്തമായി നേരിടണമെന്ന് സംയുക്ത പ്രഖ്യാപനം



