ടൊവിനോ നായകനാകുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 20ന് തിയേറ്ററുകളിലെത്തും. പെരുന്നാൾ ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. ചിത്രം അടുത്ത മാസം 21ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചത്തിന്റെ കഥ. നായകനും വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
റിമ കല്ലിങ്കൽ , ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഋഷികേശ് ഭാസ്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.