മനാമ : ബഹ്റൈൻ സെന്റ്പീറ്റേഴ്സ് ഇടവകയുടെ വലിയ പെരുന്നാളിന് ജൂൺ 26 വെള്ളിയാഴ്ച്ച ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പെരുന്നാൾ കൊടിയേറ്റി. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 28 ന് ഇടവകപെരുന്നാൾ ആയി കൊണ്ടാടുന്നു. പെരുന്നാളിന് മുന്നോടി ആയി നടന്ന ബൈബിൾ കൺവൻഷനുകൾക്ക് ഇടവക വികാരി റവ. ഫാ റോജൻരാജൻ, റവ. ഫാ. നോമ്പിൻ തോമസ് ( സെന്റെ.ഗ്രീഗോറിയോസ് ക്നാനായ പള്ളി, ബഹ്റൈൻ) എന്നിവർ നേതൃത്വം നൽകി.
പെരുന്നാൾ ദിനമായ ഞായാർ ആഴ്ച വൈകുന്നേരം 6:30 തിന് സന്ധ്യാ നമസ്ക്കാരവും, 7:30 തിന് വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കവും ആശിർവാദവും ഉണ്ടായിരിക്കും. പെരുന്നാൾ ദിനത്തിലെ എല്ലാ പരിപാടികളും യൂ ട്യൂബിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Trending
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
