മനാമ: പതിനഞ്ചാമത് ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ബഹ്റൈനിലെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവിധ കലാകാരന്മാർ, കരകൗശല വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന ശിൽപശാലകൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഈ വർഷത്തെ പതിപ്പ് ബഹ്റൈന്റെ പ്രകൃതിയിൽ നിന്നും പുരാതന സാംസ്കാരിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു വിഷയത്തെ ചുറ്റിപ്പറ്റിയാണ്. കൾച്ചറൽ ഹാളിലെ പ്രകടനങ്ങൾ ജൂലൈ 6 ന് “ഓൾ സ്റ്റാർസ്” എന്ന ഓസ്ട്രേലിയൻ സർക്കസ് ഷോയോടെ ആരംഭിക്കും. മൂന്ന് ദിവസം തുടർച്ചയായി നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. സമ്മർ ഫെസ്റ്റിവലിന്റെ ആദ്യവാരം കരകൗശല വസ്തുക്കൾ, പരമ്പരാഗത കലകൾ, പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് കലകൾ എന്നിവയിലായിരിക്കും ശിൽപശാലകൾ നടക്കുക. പൊതുജനങ്ങൾക്ക് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഫെസ്റ്റിവലിനായി രജിസ്റ്റർ ചെയ്യാനും കഴിയും. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
Trending
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു