കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനെ(34)യാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം. വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോറിക്ഷ വീണതായി അറിവ് കിട്ടിയത്. റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്.
Trending
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി