
മലപ്പറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് തുടക്കമായി. ധര്‍മ്മധ്വജാരോഹണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ചടങ്ങില്‍ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹന്‍ജി ഫൗണ്ടേഷന് ചെയര്മാന് മോഹന്‍ജി, വര്‍ക്കിങ് ചെയര്മാന് കെ ദാമോദരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീര്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടില്‍ നടന്നു.


