കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചു. വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ ഉത്തരവിറക്കിയത്. ഇത് നിയമപരമല്ലെന്നാണ് നിയമോപദേശം.
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ നടപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്.